തൊഴിൽ പിന്തുടരാൻ ഒരു ആൺകുട്ടി  ഇല്ലാത്ത നിരാശ  അച്ഛൻ പ്രകടിപ്പിച്ചപ്പോഴാണ് ശ്രീദേവി  ആ  വലിയ തീരുമാനമെടുത്തത്. തെങ്ങു കയറ്റുകാരനായ അച്ഛന്റെ വിഷമം മനസിലാക്കിയ ഈ ബി. എഡ് വിദ്യാർത്ഥിനി  അച്ഛന്റെ തൊഴിലിൽ പ്രവേശിക്കാൻ തീരുമാനിച്ചു. 

എന്നാൽ ആദ്യം വീട്ടുകാർ  എതിർത്തെങ്കിലും  ശ്രീദേവി നിർബന്ധിച്ചതോടെ പിന്നീട് സമ്മതിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ മാത്രമല്ല ജീവിതത്തിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കാൻ കൂടിയാണ്  ശ്രീദേവി ഈ തൊഴിലിൽ ഏർപ്പെട്ടത്. തെങ്ങു കയറാൻ പഠിച്ച ശേഷം ഓട്ടോ ഓടിക്കുവാനും പഠിച്ചു. അവസരങ്ങൾ തേടി വരാൻ കാത്തിരിക്കാതെ സ്വയം സൃഷ്ടിച്ചെടുത്ത ശ്രീദേവിയുടെ കഥ ഇപ്പോൾ എല്ലാവർക്കും മാതൃകയാവുകയാണ്.