2015 ക്രിസ്മസ് രാത്രിയിലാണ് റിന്‍സിയും മാനസിക വെല്ലുവിളി നേരിടുന്ന മകനും ആസിഡാക്രമണത്തിന് ഇരയാകുന്നത്. കുറേ വേദനകള്‍ മാത്രമാണ് അവസാനം ബാക്കിയായത്. ചികിത്സയ്ക്കായി ചെലവഴിച്ച ലക്ഷക്കണക്കിന് രൂപ ആരു നല്‍കും? ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നും വാങ്ങിയ വായ്പ എങ്ങനെ തിരിച്ചടക്കും? തന്റെയും മകന്റെയും തുടര്‍ചികിത്സ എങ്ങനെ നടത്തും?  വീട്ടിന്നുള്ളിൽ ഒളിച്ചിരിക്കാതെ പുറത്തിറങ്ങി ഏതൊരാളേയും പോലെ ജോലി ചെയ്യുകയായിരുന്നു അവർ. ആ കഥ റിൻസി പറയുന്നു.