'വായന ഇല്ലാത്തവനായിരുന്നെങ്കില്‍ അലന് ഈ ഗതി വരില്ലായിരുന്നു'| Sajitha Madathil |Sabitha Madathil

അവന് നല്ല വായനയും ചിന്തയുമുണ്ട് അതാണ് അവനെ പോലീസ് സംശയിക്കാന്‍ കാരണം എന്ന് യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെ അമ്മ സബിതാ മഠത്തില്‍. 'സമൂഹത്തിന് ആവശ്യം അത്രവായനയും വിജ്ഞാനമില്ലാത്ത കുട്ടികളെയായായിരിക്കും. പുസ്തകങ്ങള്‍ വായിച്ച് ശരികള്‍ മനസ്സിലാക്കി അനീതികള്‍ ചോദ്യം ചെയ്യുമ്പോള്‍ അത് വലിയ പ്രശ്നമാവുകയാണ്. പോലീസ് വന്നത് പുസ്തകങ്ങളും ലഘുലേഖകളും തിരയാനാണെന്നും വായിക്കാത്ത കുട്ടിയായിരുന്നു അലനെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു. 
പ്രളയം വന്നപ്പോള്‍ മുഴുവന്‍ സമയ ക്യാമ്പിലുണ്ടായിരുന്നയാളാണ് അലന്‍. മറ്റുള്ളവരുടെ പ്രശ്‌നം തന്റെ പ്രശ്‌നമായി കരുതുന്ന സഹാനുഭൂതിയുള്ള കുട്ടി. കശ്മീരിലെ ജനങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അവന്‍ പരീക്ഷയെഴുതാന്‍ വരെ ബുദ്ധിമുട്ടി ഡിപ്രഷന്‍ വരുന്നെന്ന് പറഞ്ഞിരുന്നുവെന്ന് അലന്റെ വല്ല്യമ്മയും നടിയുമായ സജിത മഠത്തില്‍ ഓര്‍ക്കുന്നു.മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented