ഭക്തിനിര്‍ഭരമായി എരുമേലി പേട്ടതുള്ളല്‍

മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടന്നു. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടന്നത്. ഗജവീരന്മാരുടെ അകമ്പടിയോടെയായിരുന്നു ഇരുസംഘത്തിന്റെയും പേട്ടതുള്ളല്‍ നടന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ജനപ്രതിനിധികളുമടക്കം ചടങ്ങില്‍ പങ്കെടുത്തു. അയ്യപ്പചരിത്രവുമായി ബന്ധപ്പെട്ട എരുമേലി പുത്തന്‍വീട്ടിലും പേട്ടതുള്ളലിന് സ്വീകരണമൊരുക്കി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented