ഇത് 76 വയസിനിടെ ഞാന്‍ കണ്ട ഏറ്റവും സൗന്ദര്യമുള്ള പ്രണയ കാഴ്ച

മാണിക്യ മലരായ പൂവി എന്നു കേള്‍ക്കുമ്പോള്‍ പുരികക്കൊടി ഉയര്‍ത്തി താരമായ പ്രിയ വാര്യര്‍ മാത്രമേ പലരുടെയും മനസ്സില്‍ വരൂ. എന്നാല്‍, വിനീത് ശ്രീനിവാസന്‍ സ്വരം പകരുന്നതിന് മുന്‍പ് ആ പാട്ട് ജീവിച്ചത് ഒരുപാട് പേര്‍ക്ക് ആവേശമായത് മറ്റൊരു സ്വരത്തിലായിരുന്നു. എരഞ്ഞോളി മൂസയുടെ സ്വരത്തില്‍. മറ്റു പലരെയും പോലെ പുതിയ പാട്ടിന്റെ വിശേഷങ്ങള്‍ കേട്ടും കണ്ടും അന്തിച്ചിരിക്കുകയാണ് മൂസയും. ഗള്‍ഫ് രാജ്യങ്ങളിലടക്കം ആയിരത്തില്‍പരം ഗാനമേള വേദികളിലൂടെ മൂസക്ക ഈ ഗാനം ശ്രോതാക്കളുടെ ഹൃദയത്തിലെത്തിച്ചിട്ടുണ്ട്.  ഉമര്‍ ലുലുവിന്റെ പുതിയ ചിത്രത്തിലൂടെ ഈ പാട്ട് വീണ്ടും തരംഗം സൃഷ്ടിച്ചപ്പോള്‍ പോകുന്ന വേദികളിലൊക്കെ അദ്ദേഹത്തിനിപ്പോള്‍ ഈ പാട്ട് കേള്‍പ്പിക്കേണ്ട അവസ്ഥയാണ്. താന്‍ 76 വയസിനിടക്ക് കണ്ട ഏറ്റവും സൗന്ദര്യമുള്ള പ്രണയ കാഴ്ചയാണ് ഹിറ്റായി കൊണ്ടിരിക്കുന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ദൃശ്യമെന്നാണ് എരഞ്ഞാളി മൂസ പറയുന്നു. പാട്ടല്ല സെക്കന്റുകളുടെ മാത്രം ദൈര്‍ഘ്യമുള്ള ഓമനത്വമുള്ള ആ പ്രേമമാണ് ഹിറ്റായതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കെട്ടിപ്പിടിത്തമോ കെട്ടിമറയലോ ഒന്നുമില്ലാത്ത ഒരു അനശ്വര പ്രണയദൃശ്യമായിരുന്നു അത്. ഏത് പാട്ട് പാടിയിരുന്നെങ്കിലും ആ കുട്ടികളുടെ കണ്ണിറുക്കല്‍ ഹിറ്റാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Read More:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented