ആഴ്ചകളായി ചിമ്മിനി ഡാമിന്റെ പരിസരത്ത് തമ്പടിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം. വിവിധ സംഘങ്ങളിലായി മുപ്പതോളം ആനകൾ ഇവിടെയുണ്ട്. ആനകളുടെ സഞ്ചാരപാതയായ മേഖലയിൽ ഭക്ഷണവും വെള്ളവും സുലഭമായതോടെയാണ് ആനക്കൂട്ടം ഇവിടെ തങ്ങിയിരിക്കുന്നത്. അടുത്തിടെ ജനിച്ച ഒരു ആനക്കുട്ടിയുടെ കാലിന് വൈകല്യമുള്ളതും ആനക്കൂട്ടം മേഖലയിൽ തുടരാൻ കാരണമായിട്ടുണ്ടാകാമെന്ന് നാട്ടുകാർ പറയുന്നു. ഈ ആനക്കുട്ടി ഉൾപ്പെടെയുള്ള ആനക്കൂട്ടങ്ങളെ നിരീക്ഷിച്ചു വരികയാണെന്ന് വനപാലകർ അറിയിച്ചു. ചിമ്മിനിയിലേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.