പരിക്ക്: 'ഒടിയന്‍' ലുക്കില്‍ പൊതുചടങ്ങിനെത്തി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ വേഷത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കൊച്ചിയില്‍ നടന്ന എയര്‍ടെല്‍ ഒടിയന്‍ സിം പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ മാണിക്യനെ പോലെ കരിമ്പടം പുതച്ചെത്തിയത്. വീണ് താടിയെല്ല് പൊട്ടി മുഖംചുറ്റി പ്ലാസ്റ്ററിട്ടിരിക്കുന്നതിനാലാണ് തലമൂടി ഒഡിയന്‍ ലുക്കില്‍ എത്തിയതെന്ന് സംവിധായകന്‍ പറഞ്ഞു.

ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കവേ നവംബര്‍ 17നാണ് മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് ശ്രീകുമാര്‍ മേനോന് പരിക്കേറ്റത്. ഏതാനും ദിവസം വിശ്രമമിക്കേണ്ടി വന്നതൊഴിച്ചാല്‍ പരിക്ക് സിനിമയുടെ വര്‍ക്കിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.