കലാകാരന്‍മാരെ തടയാന്‍ സവര്‍ക്കര്‍ തിരിച്ചുവന്നാലും സാധ്യമല്ല: കമല്‍

പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ കമല്‍. മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുന്ന നിയമത്തെ എതിര്‍ക്കുക ജനാധിപത്യ വിശ്വാസികളായ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അതാണ് തങ്ങള്‍ പ്രക്ഷോഭത്തിലൂടെ നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പ്രകടനത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകരെ അധിക്ഷേപിച്ച ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനല്ല സവര്‍ക്കര്‍ തന്നെ തിരിച്ചുവന്നാലും കലാകാരന്‍മാരെ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented