തീരദേശ സംരക്ഷണ നിയമം ലംഘിച്ച മരടിലെ മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് സുപ്രീംകോടതി വേമ്പനാട്ടുകായലിലെ നെടിയത്തുരുത്തിലുള്ള കാപികോ മള്‍ട്ടി സ്റ്റാര്‍ റിസോട്ട് പൊളിക്കാന്‍ ഉത്തരവിറക്കിയത്. ഈ പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഒരു വ്യാഴവട്ടം നീണ്ട നിയമപോരാട്ടമാണ് കോടതിവിധിയിലൂടെ ഫലം കണ്ടത്. 

എന്തുകൊണ്ടാണ് റിസോര്‍ട്ട് പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്? നിയമലംഘനത്തിന് കൂട്ടുനിന്നത് ആരൊക്കെ? പൊളിച്ചുനീക്കാനുള്ള വെല്ലുവിളികള്‍ എന്തെല്ലാം? കാപികോ റിസോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് മാതൃഭൂമി ഡോട്ട് കോം..

അമ്പതിലേറെ വില്ലകള്‍, വമ്പന്‍ കോണ്‍ഫറന്‍സ് ഹാള്‍, ഏക്കറുകള്‍ പരന്നു കിടക്കുന്ന നീന്തല്‍ക്കുളം.. അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വപ്നലോകം തന്നെയാണ് കാപികോ. ഈ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ജനുവരി പത്തിനാണ് കോടതി വിധി പറഞ്ഞത്.

Content highlights: Demolition of Kapiko Resort in Vembanad Lake Kerala Exclussive