സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ 2.68 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമായി

സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നാം അപ്ലോഡ് ചെയ്യുന്ന ഓരോ രേഖയും എത്രമാത്രം സുരക്ഷിതമാണ്? രണ്ടേ മുക്കാല്‍ ലക്ഷത്തോളം പേരുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്ന തരത്തില്‍ തുറന്നു കിടക്കുന്നുവെന്ന വിവരം അറിഞ്ഞതു മുതല്‍ അതേക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങള്‍....

സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റാണ് ഇത്. കുട്ടികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ഉള്‍പ്പടെ ലക്ഷക്കണക്കിന് ഫയലുകളാണ് വെബ്‌സൈറ്റിലുള്ളത്. ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും നിഷ്പ്രയാസം വെബ്‌സൈറ്റിലെ ഡാറ്റ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെത്താം. സാമാന്യ സാങ്കേതിക പരിചയമുള്ളയാള്‍ക്ക് എളുപ്പത്തില്‍ ലക്ഷക്കണക്കിന് പേരുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഏതാണ്ട് 200 ജിബി യിലേറെ വരുന്ന വിവരങ്ങള്‍ ഇങ്ങനെ യാതൊരു സുരക്ഷിതത്വവുമില്ലാതെ തുറന്നു കിടക്കുകയാണ്. 

സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അഖിലേഷ് ബി. ചന്ദ്രനാണ് ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റിലെ ഈ സുരക്ഷാവീഴ്ച കണ്ടെത്തിയത്. 

 

അതേസമയം വാര്‍ത്ത വന്നതിന് പിന്നാലെ വെബ്‌സൈറ്റിലെ സുരക്ഷാവീഴ്ചയില്‍ ഉടനടി നടപടി സ്വീകരിച്ച് സി-ഡിറ്റ് അറിയിച്ചു. എന്നാല്‍ ഇതുവരെ തുറന്നുകിടന്നിരുന്ന സ്വകാര്യവിവരങ്ങളടങ്ങിയ ഡാറ്റ നേരത്തെ മറ്റാരെങ്കിലും ഡൗണ്‍ലോഡ് ചെയ്‌തെടുത്തോ എന്നതില്‍ യാതൊരു ഉറപ്പും പറയാനാവില്ലെന്നും അധികൃതര്‍ പറഞ്ഞു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented