കൊലയിടമാകുന്ന ജയിലറകള്‍ |Custody Death
July 8, 2019, 05:51 PM IST
മൂന്ന് വര്‍ഷത്തിനിടെ ഏഴ് കസ്റ്റഡി മരണങ്ങള്, പോലീസ് നേരിട്ടോ അല്ലാതെയോ ഇടപെട്ടിട്ടുള്ള മരണങ്ങള് 32 എണ്ണം. പോലീസുകാരില്‍ ക്രിമിനലായിട്ടുള്ളവര് 1013 പേരെന്ന് കണക്ക് ഇവരൊക്കെ ഇന്നും സര്വീസിലിരിക്കുകയും ജനങ്ങളെ പട്ടിയെ പോലെ തല്ലി ചതയ്ക്കുകയോ കുടുംബങ്ങളെ വഴിയാധാരമാക്കുകയോ ചെയ്യുന്നു. അധികാരത്തില്‍ എല്‍.ഡി.എഫായാലും യു.ഡി.എഫായാലും പോലീസുകാരുടെ താല്പര്യങ്ങള് മാറുന്നുവെന്നല്ലാതെ ജനങ്ങളോടുള്ള അവരുടെ കാഴ്ചപ്പാട് മാറുന്നില്ല. തടവറകള്‍ അടിയന്തരാവസ്ഥ കാലത്തേക്കാളും ഭീകരമാവുമ്പോള്‍ തെറ്റു പറ്റിയെന്ന് തീര്‍ച്ച. ഇവരെ നിലയ്ക്ക് നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണം