പഞ്ചിംഗ് സമ്പ്രദായം; ജീവനക്കാര്‍ പ്രതികരിക്കുന്നു

ഒരു കോളേജ് വിട്ട പ്രതീതിയായിരുന്നു സെക്രട്ടേറിയേറ്റിന് വൈകുന്നേരം. ക്ലാസ്സ് വിട്ട് കൂട്ടമായും ഒറ്റയ്ക്കും വീട്ടിലേക്ക് ഓടുന്ന വിദ്യാര്‍ഥികളെ പോലെ പഞ്ചിംഗ് മെഷീനില്‍ വിരല്‍ തൊടീച്ച് പുറത്തേക്കോടുന്ന ഉദ്യോഗസ്ഥര്‍. പഞ്ചിംഗ് മെീനിലെ ടൈമിംഗ് സിസ്റ്റം കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് സെക്രട്ടേറിയേറ്റിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഒരേ സമയത്ത് പുറത്തെക്കെത്തുന്ന കാഴ്ച കാണാനായത്. പലരും ബസും ട്രെയിനും പിടിക്കാനുള്ള ഓട്ടത്തിലാണ്, സിസ്റ്റമൊക്കെ നല്ലതുതന്നെ എന്നാല്‍ സമയക്രമം പാലിക്കുന്ന ഗതാഗതസംവിധാനങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നാണ് ഇവരുടെ പക്ഷം. മറ്റു ചിലരാകട്ടെ, കാലത്തിനനുസരിച്ചുള്ള മാറ്റം നല്ലതാണെന്നും എല്ലാം ഒന്നു ശീലമാകുന്നതുവരെയുള്ള പ്രശ്നങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ എന്നുമുള്ള സമാധാനത്തിലാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.