കോവിഡ് കാലം തൊഴിലുറപ്പുകാരാക്കി മാറ്റിയ കോഴിക്കോട് കോട്ടൂർ സ്വദേശിനികളായ ഈ വിദ്യാർഥിനികൾ ഇന്ന് തൂമ്പയിൽ അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കുകയാണ്. ഒരാൾ അധ്യാപകയാവാൻ തയ്യാറെടുക്കുന്നവൾ, മറ്റൊരാൾ ബികോം ബിരുദധാരി. പക്ഷെ  മണ്ണിൽ പണിയെടുക്കാൻ തടസ്സമായില്ല സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ മാർക്കുകൾ.

തൊഴിലുറപ്പിന് പോയോ എന്ന് അത്ഭുതത്തോടെ ചോദിക്കുന്നവരോട് ഇവർക്ക് പറയാനുണ്ട്. മണ്ണാണ് ഇനിയുള്ള നാളിലെ രക്ഷകൻ. ചേർത്ത് നിർത്തണം മടിയില്ലാതെ മടുപ്പില്ലാതെ.

Credits | റിപ്പോർട്ട് : കെ.പി നിജീഷ് കുമാർ, ക്യാമറ : രാഹുൽ ജി ആർ, എഡിറ്റിങ് : സജീവ് രാധാകൃഷ്ണൻ