താൻ പാകിസ്ഥാൻകാരിയാണെന്നു പ്രചരിപ്പിച്ചത് എ.പി അബ്ദുള്ളക്കുട്ടിയാണെന്ന് ആയിഷ സുൽത്താന. ജിഹാദി താത്ത എന്നാണ് വിളിച്ചത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം അവരുടെ അജണ്ട ആണ്. തന്നെ കരുവാക്കിക്കൊണ്ട് ലക്ഷദ്വീപിലെ പ്രശ്നങ്ങൾ മറക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. തനിക്കെതിരായ രാജ്യദ്രോഹ കേസിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അവർ.