കൈകള്‍ നിലത്തൂന്നി നിരങ്ങിനീങ്ങിയുള്ള യാത്ര ഇനി അരുണിന് അവസാനിപ്പിക്കാം. ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ വാര്‍ത്ത പുറത്തുവന്നതോടെ അരുണിന് സമ്മാനമായി വീല്‍ചെയര്‍ എത്തി. പുതിയ വീല്‍ചെയറില്‍ അരുണ്‍ പുതിയ ജീവിത യാത്രയും ആരംഭിച്ചു.
മാതൃഭൂമി ഡോട്ട് കോം വാര്‍ത്ത കണ്ട് കണ്ണൂര്‍ സ്വദേശിയായ അസ്ലം മക്കിയാടത്ത് എന്ന 28 വയസ്സുകാരനാണ് അരുണിന് വീല്‍ചെയര്‍ സമ്മാനിക്കാനെത്തിയത്. വേങ്ങര പുല്ലാഞ്ചാലിലെ വീട്ടിലെത്തി ഇലക്ട്രോണിക് വീല്‍ചെയര്‍ അരുണിന് കൈമാറി.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്ന് അരുണ്‍ മാതൃഭൂമിയോട് പറഞ്ഞു. പിന്തുണച്ച എല്ലാവരോടും സ്‌നേഹവും നന്ദിയുമുണ്ട്. ജീവിതാവസാനം വരെ ഈ കടപ്പാട് നിലനില്‍ക്കുമെന്നും അരുണ്‍ പറഞ്ഞു