ആന്റണി പെരുമ്പാവൂര്‍ വയല്‍ നികത്തല്‍ ശ്രമമാരംഭിച്ചിട്ട്‌ 11 വര്‍ഷം?

പെരുമ്പാവൂര്‍ നഗരത്തില്‍ നിന്നും കോതമംഗലത്തിന് പോകുന്ന റൂട്ടില്‍ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പട്ടാല്‍ എന്ന സ്ഥലത്തെത്തും. പട്ടാലിലെ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പില്‍ നിന്ന് ഇടത്തോട്ടുള്ള വഴിയിലൂടെ കഷ്ടിച്ച് ഒരു കിലോമീറ്റര്‍ പോയാല്‍ നേരെയെത്തുന്നത് ഏക്കറുകണക്കിന് വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിലേക്കാണ്. ഈ പാടശേഖരത്തിന്റെ ഒരു കോണിലാണ് ചലച്ചിത്ര നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിവാദമായ 92 സെന്റ് ഭൂമി.ആന്റണി പെരുമ്പാവൂര്‍ 2007 ജൂലായിൽ വയല്‍ഭൂമി വാങ്ങിയതുതന്നെ ഇത് നികത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് നാട്ടുകാര്‍ പറയുന്നു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.