ഈ ചെളിക്കൂനയായിരുന്നില്ല പുത്തുമല, ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു, ഈ മണ്ണിലിപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ പോലും അവശേഷിക്കുന്നില്ല. 2019 ഓഗസ്റ്റ് എട്ടിന് നാലരയോടെയാണ് പേരുമാത്രം അവശേഷിപ്പിച്ച് പുത്തുമല മാഞ്ഞുപോയത്. എട്ടിന് പുലര്‍ച്ചെ തുടങ്ങിയ മഴയില്‍ പച്ചക്കാട് ഭാഗത്ത് ചെറുതായി ഉരുള്‍പൊട്ടി തുടങ്ങി. ഇതോടെ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. വൈകിട്ടുണ്ടായ മണ്ണിടിച്ചിലില്‍ നികത്താനാവാതെ നാശങ്ങളോടെ ഗ്രാമം മണ്ണില്‍ പുതഞ്ഞു. മഹാദുരന്തത്തില്‍ നാലു വയസ്സുകാരനുള്‍പ്പെടെ 17 ജീവനുകള്‍ പൊലിഞ്ഞു, അഞ്ചു പേരുടെ മൃതശരീരം ഇനിയും കണ്ടെത്താനായിട്ടില്ല.

ഇന്നിപ്പോള്‍ പുത്തുമലയില്ല, ആളുകള്‍ക്കൊപ്പം എന്നെന്നേക്കുമായി ആ ഗ്രാമം മണ്‍മറഞ്ഞു, പ്രൗഢിയോടെ ജീവിച്ച പച്ചക്കാട്ടുകാര്‍ തങ്ങളുടെ അവശേഷിച്ച സമ്പാദ്യങ്ങള്‍ പോലും ഉപേക്ഷിച്ച് മറ്റൊരിടത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.  പുത്തുമലയില്‍നിന്നു പകര്‍ത്തിയ 360 ഡിഗ്രി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

ശ്രദ്ധിക്കുക:- പശ്ചാത്തല ശബ്ദം കേള്‍ക്കാന്‍ പ്ലെയര്‍ സ്‌ക്രീനിന് വലത് ഭാഗത്തുള്ള സെറ്റിങ്‌സില്‍ നരേഷന്‍ ഓണ്‍ ചെയ്യുക.