രാഷ്ട്രീയത്തിലെ ഗൗരവക്കാരായ നേതാക്കള്‍ പാട്ടുകള്‍ ആസ്വദിച്ച് പാടുന്ന വീഡിയോകള്‍ വൈറലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും, ഉമ്മന്‍ചാണ്ടിയും, രാഹുല്‍ ഗാന്ധിയും, രമേശ് ചെന്നിത്തലയും എല്ലാം പാട്ടുപാടുന്നു. വോംബോ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇതിന് പിന്നില്‍. നിര്‍മിതബുദ്ധി ഉപയോഗിച്ച്  സെല്‍ഫി ചിത്രങ്ങളെ പാട്ടുകള്‍ക്കനുസരിച്ച് ചലിപ്പിക്കുകയാണ് ഈ ആപ്പ്. ഈ ആപ്പ് ഉപയോഗിച്ച് രാഷ്ട്രീയക്കാരുടെ വീഡിയോ വെച്ച് ആരോ സൃഷ്ടിച്ച വീഡിയോകളാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്ലേസ്റ്റോറിലും, ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.