ചെരിപ്പൂരി വിരട്ടിയാൽ ഏത്ര വലിയ മുതല ആയാലും ഒന്ന് വിരണ്ടുപോകും! സ്വന്തം ചെരിപ്പെടുത്ത് മുതലയെ വിരട്ടിയോടിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറലായിരിക്കുകയാണ്. കടൽത്തീരത്തേക്ക് നീന്തിവന്ന മുതല തൊട്ടടുത്തെത്തിയിട്ടും തിരിഞ്ഞ് ഓടാതെ യുവതി ചെരിപ്പൂരി പേടിപ്പിച്ചതോടെ മുതല സ്ഥലംവിട്ടു. 

'അമ്മ ചെരിപ്പൂരിക്കഴിഞ്ഞാൽ എന്താണ് അർഥമെന്ന് എല്ലാവർക്കും അറിയാം' എന്ന ക്യാപ്ഷനോടെയാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 1.8 മില്യൺ പേരാണ്  വീഡിയോ കണ്ടത്