മകനു വേണ്ടി ചിക്കൻ ഫ്രൈ ഓർഡർ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് ചിക്കന് പകരം ഫ്രൈ ചെയ്ത ടവൽ. ഫിലിപ്പീൻസിൽ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. ആലിഖ് പെരെസ് എന്ന യുവതിയാണ് മകനുവേണ്ടി ഓൺലൈനിലൂടെ ചിക്കൻ ഫ്രൈ ഓർഡർ ചെയ്തത്. എന്നാൽ അകത്തുണ്ടായിരുന്നത് ഫ്രൈ ചെയ്ത ടവൽ ആണെന്ന് കണ്ടതും വീഡിയോ സഹിതം ആലിഖ് സംഭവം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. 

മെട്രോ മാനിലയിലെ ഒരു ഔട്ട്ലെറ്റിൽ നിന്നുമാണ് ആലിഖ് ഭക്ഷണം ഓർ‍ഡർ ചെയ്തത്. ആദ്യകാഴ്ചയിൽ അതു ടവൽ ആണെന്നും അവർ തിരിച്ചറിഞ്ഞില്ല. ഫ്രൈഡ് ചിക്കന്റെ അതേ രൂപത്തിലാണ് ടവലും ഉണ്ടായിരുന്നത്. കടിച്ചു നോക്കിയപ്പോഴാണ് കാഠിന്യം കൂടുതലാണല്ലോ എന്നു ചിന്തിച്ചത്. തുടർന്ന് നോക്കിയപ്പോഴാണ് ഒരു ടവൽ മാവിൽ മുക്കി ഫ്രൈ ചെയ്തു വച്ചിരിക്കുന്നതാണ് തനിക്ക് ലഭിച്ചത് എന്ന് ആലിഖിന് മനസ്സിലായത്.