പാരാഗ്ലൈഡിങിനിടെ ഒരു യുവതിയുടെ സണ്‍ഗ്ലാസ് തെറിച്ചപോവുന്നതും എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് അവരുടെ കയ്യില്‍ തിരിച്ചെത്തുകയും ചെയ്യുന്ന വീഡിയോ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. സെങ്കെര്‍ (Zenger) എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പങ്കുവെച്ചത്. തൂബ തുര്‍ക്‌സെവ് എന്ന യുവതിയാണ് അയ്‌സെനുര്‍ കാറ്റിര്‍സി എന്ന പാരാഗ്ലൈഡിങ് വിദഗ്ദയ്‌ക്കൊപ്പം പാരാഗ്ലൈഡിങ് നടത്തിയത്. 

തുര്‍ക്കിയിലെ ഒലുഡെനിസ് എന്ന ഗ്രാമത്തിന് മുകളിലൂടെയാണ് ഇവര്‍ പറന്നത്. പറക്കുന്നതിനിടെ കാറ്റിര്‍സി ചില സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് തുബയുടെ സണ്‍ഗ്ലാസ് തെറിച്ചുപോയത്. കുറച്ച് കഴിഞ്ഞാണ് തൂബ അത് തിരിച്ചറിഞ്ഞെതെങ്കിലും സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ അത് അവരുടെ മടിയില്‍ വന്ന് വീഴുകയായിരുന്നു.