A post shared by aana arora (@aan4490)

എന്തൊക്കെ സംഭവിച്ചാലും ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത ചിലരുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും ഫിറ്റ്‌നസില്‍ കോംപ്രമൈസ് ചെയ്യാത്ത ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ്. സംഗതി വൈറലായതിനു പിന്നിലും ഒരു കാരണമുണ്ട്. കക്ഷി വിവാഹ വസ്ത്രത്തില്‍ പുഷ്അപ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഫിറ്റ്‌നസ് പരിശീലക കൂടിയായ ആന്‍ അറോറയാണ് വീഡിയോയിലുള്ളത്.

പരമ്പരാഗത വിവാഹവസ്ത്രത്തില്‍ പുഷ്അപ് എടുക്കുന്ന വധുവിനേയാണ് വീഡിയോയില്‍ കാണുന്നത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കാ ചോളിയും ആഭരണങ്ങളും ധരിച്ച് പുഷ്അപ് ചെയ്യുന്ന ആനിന്റെ വീഡിയോക്ക് കീഴെ നിരവധിപേര്‍ അഭിനന്ദിച്ച് കമന്റുകളും ചെയ്യുന്നുണ്ട്. ഫിറ്റ്‌നസിന് എത്രത്തോളം പ്രാധാന്യം നല്‍കണമെന്ന് വ്യക്തമാക്കുന്നതാണ് യുവതിയുടെ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.