ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികളുള്ള യുവതി ഒരിക്കൽക്കൂടി തന്റെ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള യൂ ജിയാൻസിയ എന്ന യുവതിയാണ് കൗതുകപ്പെടുത്തുന്ന കൺപീലികളോട് താരമായിരിക്കുന്നത്. 2016 മുതൽ ലോകത്തിലെ ഏറ്റവും നീളമേറിയ കൺപീലികളുടെ ഉടമ എന്ന റെക്കോഡ് ജിയാൻസിയയ്ക്ക് സ്വന്തമാണ്. ഇപ്പോഴിതാ ഇക്കഴിഞ്ഞ മേയ് ഇരുപതിന് തന്റെ തന്നെ റെക്കോഡ് തിരുത്തിക്കുറിച്ചു കക്ഷി. 20.5 സെന്റി മീറ്ററാണ് ജിയാൻസിയയുടെ കൺപീലികളുടെ നീളം. 

​​ഗിന്നസ് വേൾ‍ഡ് റെക്കോഡ്സിന്റെ ഒദ്യോ​ഗിക പേജിലും ജിയാൻസിയയുടെ വീഡിയോ പങ്കുവച്ചിരുന്നു. ആദ്യമൊക്കെ അസാധാരണമായി വളരുന്ന തന്റെ കൺപീലി ജിയാൻസിയയുടെ അത്ഭുതപ്പെടുത്തിയിരുന്നു. വൈകാതെയാണ് ജിയാൻസിയ തന്റെ കൺപീലികളുടെ പ്രത്യേകത ലോകത്തെ അറിയിക്കാമെന്ന് തീരുമാനിക്കുന്നത്. പിന്നെയുണ്ടായത് ചരിത്രത്തിലിടം നേടിയ നിമിഷങ്ങളും. എന്തായാലും തനിക്ക് ലഭിച്ച് കൺപീലികൾ അനു​ഗ്രഹമെന്നാണ് ജിയാൻസിയ പറയുന്നത്.