"പെർഫെക്റ്റ് ഒ.കെ, മച്ചാനേ അതു പോരേ അളിയാ..." കോഴിക്കോട് സ്വദേശി നൈസലിന്റെ കോവിഡ് കാലത്തെക്കുറിച്ചുള്ള രസകരമായ ഇം​ഗ്ലീഷ് കലർത്തിയ വീഡിയോ സമൂ​ഹമാധ്യമത്തിൽ വൈറലായിരുന്നു. ക്വാറന്റൈനിൽ കഴിയുന്ന സുഹൃത്തിനു വേണ്ടി അയച്ചതായിരുന്നു ആ വീഡിയോ. 

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വൈറലായ ഈ വീഡിയോ വീണ്ടും തരം​ഗമാവാൻ കാരണം അശ്വിൻ ഭാസ്കർ എന്ന സൗണ്ട് എഞ്ചിനീയറാണ്. അശ്വിനാണ് നൈസലിന്റെ വീഡിയോക്ക് റാപ് വേർഷൻ നൽകിയത്. ഇരുവരും ക്ലബ് എഫ്എമ്മിലൂടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്.