സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട് നടന്‍ കൃഷ്ണകുമാറിൻറെ കുടുംബത്തിന്.  മകളും നടിയുമായ അഹാനയുടെ വീഡിയോസിന് മാത്രമല്ല അഹാനയുടെ സഹോദരിമാരുടെ വീഡിയോസിനും വലിയ വരവേല്‍പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറ്. 

അഹാനയുടെ സഹോദരി ഇഷാനിയുടെ 'വാട്ട് ഈസ് ഇന്‍ മൈ ബാഗ്' വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്നത്. ഹാന്‍ഡ് ബാഗില്‍ എന്തൊക്കെ സാധനങ്ങളാണ് കൊണ്ടു നടക്കുക എന്നത് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇതിലൂടെ യൂട്യൂബേഴ്‌സ് ചെയ്യുന്നത്. വീഡിയോയില്‍ മൂന്ന് കാര്യങ്ങള്‍ എപ്പോഴും തന്റെ ബാഗില്‍ കാണുമെന്ന് ഇഷാനി പറയുന്നു. എന്നാല്‍ അവ എന്താണെന്നറിയാന്‍ വീഡിയോ മുഴുവന്‍ കാണണമെന്നാണ് ഇഷാനിയുടെ അഭിപ്രായം.