കൊല്ലത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയായി മരണപ്പെട്ട വിസ്മയ വി നായര്‍ സഹോദരനൊപ്പം ചെയ്ത ടിക് ടോക്ക് വീഡിയോകള്‍ കണ്ണീര്‍ പടര്‍ത്തുന്നു. ഇരുവരുടെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റേയും ആഴം വ്യക്തമാക്കുന്നതാണ് ഓരോ വീഡിയോയും. സ്ത്രീധനത്തിന്റെ പേരില്‍ കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് വിസ്മയയ്ക്ക് ഭര്‍തൃഗൃഹത്തില്‍ നേരിടേണ്ടി വന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ ഇപ്പോള്‍ പോലീസിന്റെ പിടിയിലാണ്.