'പിന്നെന്തിനാ... കാശ്ശെണ്ണി വാങ്ങിച്ചത്'; ഒരു കുഞ്ഞു കാര്‍ത്തുമ്പിയുടെ കലക്കന്‍ ടിക് ടോക്

ഓ... ആരും കാറിത്തുപ്പിയതല്ല. എന്റെ പേരാ പറഞ്ഞെ കാര്‍ത്തുമ്പി. നമ്മളുടെ സ്വന്തം ലാലേട്ടനും നടി ശോഭനയും തകര്‍ത്തഭിനയിച്ച പ്രിയദര്‍ശന്‍ ചിത്രം തേന്‍മാവിന്‍ കൊമ്പത്തിലെ ഈ രംഗം ആര്‍ക്കും മറക്കാനാവില്ല. അന്ന് തിയേറ്ററുകളില്‍ കൈയടി നേടിയ ഈ ഡയലോഗുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ടിക് ടോകിലും ഹിറ്റാണ്. പക്ഷേ ഇത്തവണ ഡയലോഗ് പറഞ്ഞ് ഞെട്ടിച്ചിരിക്കുന്നത് ഒരു കുഞ്ഞു കാര്‍ത്തുമ്പിയാണ്. ഒട്ടും സംശയമില്ലാതെ കൃത്യമായ ടൈമിങോടെയാണ് ഈ സുന്ദരിക്കുട്ടിയുടെ അഭിനയം. മുടിയൊക്കെ കെട്ടിവെച്ച് ഒരു ഷാള്‍ സാരി പോലെ ചുറ്റിയാണ് നില്‍പ്. എന്തായാലും കുഞ്ഞു കാര്‍ത്തുമ്പിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented