ഒറ്റ വീഡിയോ മതി ഒരാളെ താരമാക്കാൻ. അങ്ങനെ നോക്കുകയാണെങ്കിൽ ഒരു കാക്കയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.  നിലത്ത് കിടക്കുന്ന മാലിന്യങ്ങളെല്ലാം കൊത്തിയെടുത്ത് അടുത്തുള്ള പാഴ് വസ്തുക്കളിടുന്ന പാത്രത്തിൽ നിക്ഷേപിക്കുകയാണ് കാക്ക.

ഐ.എഫ്.എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചത്. ബുദ്ധിയുള്ള കാക്ക, നല്ലൊരു സന്ദേശമാണിതെന്നുമെല്ലാമാണ് വീഡിയോക്ക് വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ.