എങ്ങനെ ഒരു പാമ്പിനെ രക്ഷിക്കാൻ പാടില്ല, പ്രത്യേകിച്ച് അതൊരു രാജവെമ്പാലയാകുമ്പോൾ. ഒരു രാജവെമ്പാലയെ പിടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഐ.എഫ്.എസ് ഉദ്യോ​ഗസ്ഥനായ പ്രവീൺ കാസ്വാൻ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിവ. 14 അടിയോളം നീളമുള്ള രാജവെമ്പാലയെ അശോക് എന്ന പാമ്പുപിടുത്തക്കാരൻ പിടികൂടുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. 

കർണാടകയിലെ അലദങ്ങാടി ​ഗ്രാമത്തിലെ വീട്ടിലെ ശുചിമുറിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പിടികൂടുന്നതിനിടെ വീണ്ടും അകത്തേക്ക് തന്നെ പോയ പാമ്പിന്റെ വാലിൽ പിടിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കവേ അശോകിനെ പോലും ഞെട്ടിക്കുന്ന രീതിയിലാണ് പാമ്പ് പുറത്തേക്ക് വന്നത്. അശോക് ഞെട്ടി പാമ്പിന്റെ വാലിൽ നിന്ന് പിടിവിട്ട് പിന്നോട്ട് പോകുന്നതും വീഡിയോയിൽ കാണാം.