വളര്‍ത്തുമൃഗങ്ങളുടെ സ്‌നേഹത്തിന്റെ കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. ഓമനിച്ച് വളര്‍ത്തുന്ന അരുമകള്‍ സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് മിക്കവര്‍ക്കും. ഊഞ്ഞാലിലാടുന്ന പെണ്‍കുട്ടിയെ ആട്ടിക്കൊടുക്കുന്ന വളര്‍ത്തുനായയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. കുട്ടി പിന്നോട്ട് വരുമ്പോഴൊക്കെയും വളര്‍ത്തുനായ താളത്തില്‍ ആട്ടിക്കൊടുക്കുന്നുണ്ട്. പക്ഷേ നായയെ കെട്ടിയിട്ടത് ഒട്ടും ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റില്‍ ഭൂരിഭാഗവും