ഒരു കൊച്ചു വിരുതന്റെ ബലൂൺ മേക്കിങ്ങാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സോപ്പുപത അലക്കുകല്ലിനുമുകളിൽ ഊതി വീർപ്പിച്ച് ഭീമൻ ബലൂൺ ഉണ്ടാക്കുകയാണ് കുട്ടി. "ഹലോ ഗയ്‌സ് നമുക്കൊരു ബലൂൺ ഉണ്ടാക്കിയാലോ" എന്നു പറഞ്ഞു തുടങ്ങുന്ന രസകരമായ വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. 

സോപ്പുപത ഊതി വീർപ്പിച്ച് പൊട്ടിപ്പോകാതെ ഒരു വലിയ തണ്ണിമത്തന്റെ അത്രയും വലുപ്പത്തിൽ കുട്ടി എത്തിക്കുന്നത് വീഡിയോയിൽ കാണാം.