പോലീസ് സ്‌റ്റേഷനില്‍ യുവാക്കളുടെ പാട്ട് ആസ്വദിച്ച് പോലീസുകാര്‍..ഏതാണീ മാതൃകാ സ്‌റ്റേഷന്‍ ?

സോഷ്യല്‍ മീഡിയ മുഴുവന്‍ ഒരു പോലീസ് സ്‌റ്റേഷന്‍ അന്വേഷിക്കുന്ന തിരക്കിലാണ്. അതിന് കാരണമാകട്ടെ രണ്ട് ദിവസം മുമ്പ് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയും. കേരളത്തിലെ ഏതോ ഒരു പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള രംഗമാണ് വീഡിയോയില്‍. കന്മദം എന്ന ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനമാലപിക്കുകയാണ് ഒരു യുവാവ്. താളം പിടിച്ചുകൊണ്ട് മറ്റൊരാളും കൂടെയുണ്ട്. ശ്രുതിമധുരമായി കരോക്കെയുടെ അകമ്പടിയോടെ പാടുന്ന ഗാനം പോലീസ് ഉദ്യോഗസ്ഥരും ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഏതാണീ പോലീസ് സ്‌റ്റേഷനെന്നോ ആരാണീ യുവാക്കളെന്നോ വ്യക്തമായിട്ടില്ല. ഗായകന്‍ നന്നായി പാടുന്നുണ്ടെന്നും ഏതെങ്കിലും റിയാലിറ്റി ഷോയില്‍ പാടിക്കൂടേ എന്നൊക്കെയാണ് വരുന്ന കമന്റുകള്‍. ഈ മാസം 22-ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് ഒരു മില്ല്യണ്‍ കാഴ്ചക്കാരെയും കിട്ടിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented