രൺവീർ സിങ് ചിത്രം ഗല്ലി ബോയിലെ അപ്‌നാ ടൈം ആയേഗാ എന്ന റാപ്പ് പാട്ടിനു ചുവടുവച്ച് വൈറലായിരിക്കുകയാണ് അരുണാചൽ പ്രദേശിൽ നിന്നൊരു കൊച്ചുമിടുക്കൻ. പാട്ടുപാടിക്കൊണ്ട് ആവേശത്തോടെ ചുവടുവയ്ക്കുന്ന കുട്ടിയെ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം. യുവ അരുണാചൽ എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.