തെന്മല ഡാമില്‍ നിന്നും പതഞ്ഞുകുതിച്ചെത്തുന്ന വെള്ളം. ഒഴുക്കും അപകടവും വകവയ്ക്കാതെ പാലത്തിന് മുകളില്‍ നിന്നും ചിലര്‍ കല്ലടയാറ്റിലേക്ക് എടുത്തുചാടുകയാണ്. കണ്ടുനില്‍ക്കുന്നവര്‍ അവരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു. ഒഴുക്കുള്ള വെള്ളത്തിലേക്ക് ജീവന്‍ അപകടപ്പെടുത്തി എടുത്തുചാടുന്നത് മറ്റൊന്നിനുമല്ല, ഡാമില്‍ നിന്നും ഒഴുകിയെത്തുന്ന മീനുകളെ പിടിക്കാന്‍.  

കൊല്ലത്ത് നിന്നുള്ള ഈ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 20 കിലോ വരെ ഭാരമുള്ള മത്സ്യങ്ങളാണ് ഷട്ടറുകള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്നത്. വെള്ളത്തിലേക്ക് എടുത്തുചാടുന്നതിന്റെ അപകടം മുന്‍നിര്‍ത്തി നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം മീന്‍പിടുത്തക്കാര്‍ക്ക് ഇത് ചാകരക്കാലമാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.