വെള്ളാനകളുടെ നാട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ക്ലാസിക് കോമഡി രംഗങ്ങളിലൊന്നാണ് കുതിരവട്ടം പപ്പു അവതരിപ്പിച്ച സുലൈമാന്‍ എന്ന കഥാപാത്രം കേടുവന്ന റോഡ് റോളര്‍ ശരിയാക്കാന്‍ വരുന്നത്.  താമരശ്ശേരി ചുരത്തിലൂടെ അതിസാഹസികമായി റോഡ് റോളര്‍ ഓടിച്ച സുലൈമാന്റെ അനുഭവ വിവരണം നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ക്കായി ഇതാ ഒരു ആനിമേഷന്‍. 

ദി ഗെബോണിയന്‍സ് എന്ന യൂട്യൂബ് ചാനലാണ് ഈ ചെറിയ ആനിമേഷന്‍ രംഗം തയ്യാറാക്കിയത്. നേരത്തെ  മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ നൃത്തരംഗത്തിന്റെ ഇവര്‍ പുറത്തുവിട്ട ആനിമേഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.