അതിശയിപ്പിക്കുന്ന ഡിസൈനുകളിൽ കേക്ക് ഒരുക്കുന്ന കലാവിരുതുകൾ വൈറലാവാറുണ്ട്. പച്ചക്കറികൾ മുതൽ മനുഷ്യരുടെയും മൃ​ഗങ്ങളുടെയുമൊക്കെ രൂപത്തിലുള്ള കേക്കുകൾ ഡിസൈൻ ചെയ്യുന്നവരുണ്ട്. ഇപ്പോഴിതാ ബട്ടർ ചിക്കന്റെ രൂപത്തിലുള്ള കേക്കാണ് വൈറലാവുന്നത്. ഒരു പാത്രത്തിൽ വിളമ്പിവച്ചിരിക്കുന്ന ബട്ടർ ചിക്കന്റെ രൂപത്തിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 

പ്രശസ്ത കേക്ക് ഡിസൈനറായ നടാലീ സിഡ്സെർഫ് ആണ് ഈ ആശയത്തിന് പിന്നിൽ. തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണമായ ബട്ടർ ചിക്കന്റെ രൂപത്തിൽ തന്നെ കേക്ക് തയ്യാറാക്കാൻ തീരുമാനിക്കുകയായിരുന്നു കക്ഷി. ആദ്യം ബട്ടർ ചിക്കൻ വിളമ്പുന്ന പാത്രത്തിന്റെ രൂപമാണ് നടാലി തയ്യാറാക്കിയത്. ബട്ടർ ക്രീമും മറ്റും ഉപയോ​ഗിച്ചാണ് ഇത് തയ്യാറാക്കിയത്. ശേഷം ചിക്കൻ കഷ്ണങ്ങളുടെ രൂപം തയ്യാറാക്കുകയും ക്രീം ​ഗ്രേവിക്ക് വേണ്ടി സ്ട്രോബെറി സോസ് ഉപയോ​ഗിക്കുകയും ചെയ്തും. അതിശയിപ്പിക്കുന്ന ഡിസൈൻ എന്നാണ് പലരും നടാലിയെ അഭിനന്ദിക്കുന്നത്.