റോഡിലേക്ക് ഒരു മരം പൊട്ടിവീണാല്‍ പോലും പലയിടത്തും മണിക്കൂറുകള്‍ എടുക്കാറുണ്ട് അതൊന്നു മുറിച്ച് മാറ്റാന്‍. അത്രയും നേരം കനത്തഗതാഗതക്കുരുക്കും ഉണ്ടാകും. ഇതില്‍ നിന്നും വ്യത്യസ്തമാണ് കണ്ണൂര്‍ നടാലിലെ കാഴ്ച. ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തിയാണ് ഇവിടെ നടക്കുന്നത്. വലിയ ഗതാഗത തടസ്സം ഉണ്ടാക്കാതെ കുറഞ്ഞ സമയം കൊണ്ടാണ് മരങ്ങള്‍ മുറിച്ചുമാറ്റുന്നത്.