ഊഞ്ഞാലാടിയത് 33 മണിക്കൂര്‍, ഒടുവില്‍ എത്തിയത് ഗിന്നസ് ബുക്കില്‍

ഗിന്നസ് ബുക്കില്‍ കയറാന്‍ കഠിനമായ പ്രവൃത്തികളൊന്നും വേണ്ട. വെറുതേ ഊഞ്ഞാലാടിയാല്‍ മതി എന്ന് തെളിയിച്ചിരിക്കുകയാണ് ചാര്‍ലി ഒബ്രയാന്‍ എന്ന ന്യൂസിലാന്‍ഡുകാരന്‍. ഒരു രാത്രിയും രണ്ട് പകലുകളുമാണ് ഈ പതിനാറുകാരന്‍ ഊഞ്ഞാലാടിയത്. ആടുന്നതിനിടെ ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് ഇടവേളയെടുത്തിരുന്നു. ഇടക്ക് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. തുടര്‍ച്ചയായി ഊഞ്ഞാലാടുന്നതുകൊണ്ടുള്ള അസ്വസ്ഥത ഒഴിവാക്കാനായി മരുന്നും കഴിച്ചിരുന്നു. 2013-ല്‍ ന്യൂസിലാന്‍ഡുകാരിയായ ഒരു സ്ത്രീ സ്വന്തം പേരില്‍ കുറിച്ച 32 മണിക്കൂര്‍ നീണ്ട ഊഞ്ഞാലാട്ടം ഇതോടെ പഴങ്കഥയാവുകയും ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented