കോവിഡ് പ്രതിസന്ധിയിൽ ജീവിക്കാൻ മാർ​ഗമില്ലാതെ തായ്‌ലൻഡിൽ കാറുകൾക്ക് മുകളിൽ പച്ചക്കറി നട്ട്  ടാക്സി കമ്പനി ജീവനക്കാർ. ബാങ്കോക്കിലാണ് ഈ അപൂർവ കൃഷി കാണാനാവുക. തക്കാളി, വെള്ളരി, ബീൻസ്, വഴുതിന തുടങ്ങിയവയാണ് കാറിന് മുകളിൽ കൃഷി ചെയ്തിരിക്കുന്നത്. 

സർക്കാരിനോടുള്ള പ്രതിഷേധസൂചകമായാണ് കാറിനുമുകളിൽ പച്ചക്കറിത്തോട്ടം ഒരുക്കിയത്. കോവിഡ് പ്രതിസന്ധിയേ തുടർന്ന് ടാക്സി കമ്പനികൾക്ക് വരുമാനം നിലച്ചിരുന്നു. ജീവനക്കാർക്ക് ഭക്ഷണം നൽകുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. കാറുകൾക്ക് മുകളിലെ കൃഷിത്തോട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.