ജനങ്ങളെ റോഡ് സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കാൻ പുത്തൻ മാർ​ഗങ്ങൾ സ്വീകരിക്കുകയാണ് ഉത്തർപ്രദേശ് പോലീസ്. അടുത്തിടെ വാഹനത്തിന് മുകളിൽ കയറി പുഷ്അപ് എടുക്കുന്ന യുവാവിനെ പിടിച്ചതിനെക്കുറിച്ച് പങ്കുവച്ച വീഡിയോക്ക് പുറകെയിതാ മറ്റൊന്ന്. ഇക്കുറി ധൂം സിനിമാ സ്റ്റൈലിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവിനെയും യുവതിയെയുമാണ് യുപി പോലീസ് പിടിച്ചത്. 

ബൈക്കിന്റെ മുൻഭാ​ഗം ഉയർത്തിപ്പിടിച്ച് വണ്ടിയോടിക്കുന്ന യുവാവിന്റെയും കഴുത്തിൽ സുഹൃത്തിനെ ചുമന്ന് വണ്ടിയോടിക്കുന്ന യുവതിയുടെയും വീഡിയോ വൈറലായിരുന്നു. സം​ഗതി കണ്ടയുടൻ പോലീസ് നിയമ നടപടിയെടുക്കുകയും ഇരുവരുടെയും വീഡിയോ സഹിതം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടികൾ അനിവാര്യമാണെന്നും എങ്കിലേ റോഡ് സുരക്ഷയേക്കുറിച്ച് പൊതുജനം ബോധവാന്മാരാകൂ എന്നുമാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്