രണ്ടു കുട്ടികളുടെ കെട്ടിപ്പിടിത്തത്തിൽ ഒരു നിമിഷം ലോകം തന്നെ മാറി മറിഞ്ഞു. ഒരു നാടോടിക്കുട്ടിയും അതേ പ്രായത്തിലുള്ള മറ്റൊരു ബാലനും തമ്മിൽ കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

 ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കുന്ന അമ്മുടെ തൊട്ടടുത്തു നിന്ന നാടോടിക്കുട്ടിയെ നോക്കി നൃത്തം ചെയ്യുകയായിരുന്നു കിയാൻഷ് ഡെറ്റെ എന്ന കുട്ടി. അതുകണ്ട് നാടോടി ബാലിക മുന്നോട്ടുവന്ന് അവനെ കെട്ടിപ്പിടിച്ചു. അതിര്‍വരമ്പുകളില്ലാത്ത നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ  ഈ ദൃശ്യം കിയാൻഷ് ഡെറ്റെയുടെ അമ്മയാണ് ട്വിറ്ററിൽ പങ്കുവച്ചത്. 11 മില്യണിലധികം പേരാണ് ഇതുവരെ ഇന്റർനെറ്റിൽ ഈ വീഡിയോ കണ്ടെത്.