വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ''ഹൃദയം'' സിനിമയിലെ ''ദര്‍ശന'' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഉണ്ടാക്കിയ തരംഗം ചെറുതല്ല. ഇതിനോടകം ഒരു കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ഈ ഗാനത്തിന് സ്‌പോട്ട് ഡബ്ബിങ്ങ് ചെയ്യുന്ന ഒരു കുരുന്നിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പാട്ടിന്റെ ആരംഭത്തിലെ ഡയലോഗുകളടക്കം കൃത്യമായി പറയുന്നുണ്ട് ഈ കൊച്ചുമിടുക്കന്‍.