ശാരീരിക പരിമിതികൾ മനസ്സിനെ തളർത്താതിരുന്നാൽ വിജയം സുനിശ്ചിതമാണെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഭിന്നശേഷിക്കാരിയായ യുവതിയുടെ വർക്കൗട്ട് വീഡിയോ ആണത്. ഒരു കാൽ മാത്രമുള്ള യുവതി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പരിശ്രമിക്കുന്നവർ ഒരിക്കലും പരാജയപ്പെടില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാവുന്നത്. കരുത്താർന്ന മനസ്സിനെ തളർത്താൻ മറ്റൊന്നിനും കഴിയില്ല എന്നും അവിശ്വസനീയമെന്നും യുവതിയുടെ നിശ്ചയ​ദാർഢ്യത്തെ അഭിനന്ദിച്ചേ മതിയാവൂ എന്നുമൊക്കെ പോകുന്നു കമന്റുകൾ.