ശ്രീലങ്കയിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ കാഴ്ച നഷ്ടപ്പെട്ടതാണ് മാരന്. അന്തരിച്ച അനു​​ഗ്രഹീത ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ കടുത്ത ആരാധകൻ. ഒരു അഭിമുഖത്തിൽ എസ്.പി.ബിയോടുള്ള കടുത്ത ആരാധനയേക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ട് വരികൾ പാടുന്നതിനിടെ സാക്ഷാൽ എസ്.പി.ബി അടുത്തു വന്നു..

പിന്നെ കണ്ടത് മാരന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ. എനിക്കൊന്ന് ആലിം​ഗനം ചെയ്യണമെന്ന് എസ്.പി.ബി. നിങ്ങളെ സന്തോഷിപ്പിക്കുന്നതിൽ കൂടുതൽ വലിയ സന്തോഷമൊന്നും കിട്ടാനില്ലെന്ന് അദ്ദേഹം പറയുന്നു. 

ഭാഷയും ഭൂപ്രദേശങ്ങളും അപ്രസക്തമാക്കിയ മെലഡികളുടെ രാജാവ് എസ് പി ബാലസുബ്രഹ്മണ്യം യാത്രയായി ദിവസങ്ങൾക്കുള്ളിലാണ് യൂട്യൂബിലെ പഴയ ഒരു വീഡിയോ വൈറലാകുന്നത്. 

content highlights: SP Balasubrahmanyam's surprise for his blind fan video goes viral