മരത്തില്‍ പറ്റിയിരിക്കുന്ന കമ്പിളിപുഴുക്കള്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ഉയര്‍ന്ന് താഴുകയാണ്. ആമസോണ്‍ വനത്തിലെ ഒരു കമ്പിളിപ്പുഴു വര്‍ഗമാണിത്. ശബ്ദത്തോട് പ്രതികരിക്കുന്ന ഇത്തരം നിരവധി കമ്പിളിപുഴുവര്‍ഗങ്ങളുണ്ടെന്ന് ourplanetdaily എന്ന ഇന്‍സ്റ്റാഗ്രാം പേജ് പറയുന്നു. @_fabiohq എന്ന ഫോട്ടോഗ്രാഫറാണ് ഈ വീഡിയോ പകര്‍ത്തിയത്. പുഴുക്കള്‍ എങ്ങനെ ശബ്ദത്തോട് പ്രതികരിക്കുന്നുവെന്ന് അദ്ദേഹം കാണിച്ചുതരുന്നു.  പല്ലികളും ഈച്ചകളുമെല്ലാം ഇത്തരം പുഴുക്കള്‍ക്ക് ഭീഷണിയാണ്. അവയില്‍ നിന്ന് രക്ഷനേടാന്‍ ഒരു പ്രതിരോധ മാര്‍ഗമെന്ന രീതിയിലാണ് പുഴുക്കള്‍ ഈ രീതിയില്‍ പ്രതികരിക്കുന്നത്രെ. എന്തെങ്കിലും ശബ്ദം കേട്ട് കൂട്ടത്തോടെ നിന്ന് ഈ രീതിയില്‍  ചലിക്കുമ്പോള്‍ ആക്രമിക്കാന്‍ വരുന്ന ശത്രുക്കളെ ഭയപ്പെടുത്താനായേക്കും.

Video Courtesy: Instagram@ourplanetdaily , instagram@_fabiohq