ആദ്യമായി കൃത്രിമക്കൈ ലഭിച്ച ബാലന്റെ സന്തോഷത്തില്‍ പങ്കുചേരുകയാണ് ലോകം മുഴുവനും. ബാലന് നഷ്ടപ്പെട്ട കയ്യുടെ സ്ഥാനത്ത്, ഡോക്ടര്‍ പുതിയ കൈ വെച്ചുപിടിപ്പിക്കുന്നതും അവന്‍ ചിരിതൂകി ഇത് സസൂക്ഷ്മം വീക്ഷിക്കുന്നതുമായ വീഡിയോയാണ് സാമൂഹ്യമാധ്യമത്തിലൂടെ വൈറലായിരിക്കുന്നത്.

അത്യധികം സന്തോഷത്തോടെ തന്റെ കൃത്രിമ കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിറഞ്ഞുചിരിക്കുന്ന അവന്റെ സന്തോഷം ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും നഷ്ടപ്പെടലുകള്‍ക്ക് മേലെയുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ ചിരിയാണ് ഇത് എന്നുമൊക്കെ പോകുന്നു വീഡിയോയുടെ കമന്റുകള്‍.