ഭീമൻ മണൽക്കാറ്റിൽ മുങ്ങി ചൈന. ഞായറാഴ്ചയാണ് മണൽക്കാറ്റ് ആഞ്ഞ് വീശിയത്. സുനാമിത്തിരമാലകൾ പോലെ ഒരു ഭാഗത്ത് നിന്നും മണൽക്കാറ്റ് ഉയർന്നു പൊങ്ങുകയായിരുന്നു. മുന്നൂറിലധികം അടിയോളം മണൽക്കാറ്റ് ഉയർന്ന് പൊങ്ങിയതായാണ് വിവരം. മണല്‍ക്കാറ്റിനെ തുടര്‍ന്ന് ഇരുപത് അടിയോളം കാഴ്ച മറഞ്ഞു.

ഗോബി മരുഭൂമിയ്ക്ക് സമീപത്തുള്ള ഡുന്‍ഹുവാങ്ങിലാണ് കൂറ്റൻ മണൽക്കാറ്റ് ഉയർന്ന് പൊങ്ങിയത്. കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം അപകടകരമാകുന്ന സാഹചര്യം ഉണ്ടായതിനാല്‍ പ്രധാനനിരത്തുകളെല്ലാം അടച്ചു. പ്രദേശത്ത് മണല്‍ക്കാറ്റ് സാധാരണമാണ്. പക്ഷെ ഇത്രയും ഉയരത്തിലുണ്ടാകുന്നത് അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു.


Content Highlights: Sandstorm engulfs the northwest city of Dunhuang in china, 330 feet high