ചില കുട്ടികള്‍ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അവരുടെ പ്രായത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടാത്ത ചില കഴിവുകള്‍ അവരില്‍ കാണുമ്പോള്‍. ഇവിടെയിതാ ഒരു കൊച്ചു പെണ്‍കുട്ടി. കണ്ടാല്‍ മൂന്നോ നാലോ വയസ് കാണും. ഇവിടെയിതാ നേരത്തെ ടിക് ടോക്കില്‍ വൈറലായ സിറ്റി സ്ലംസ് എന്ന ആല്‍ബത്തിലെ Run Run I'm gonna get it  എന്ന വരികള്‍ക്കൊപ്പം അഭിനയിക്കുകയാണ് ഒരു പെണ്‍കുട്ടി. കണ്ണെഴുതി സുന്ദരിയായിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഈ പെണ്‍കുട്ടിയാരാണെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.