രാജവെമ്പാല വെള്ളം കുടിക്കുന്ന ഈ VIRAL വീഡിയോക്ക് പിന്നില്‍

കൊടുചൂടില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് അവശയായ രാജവെമ്പാലക്ക് വനംവകുപ്പുദ്യോഗസ്ഥര്‍ വെള്ളം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുപിടിച്ചത് വളരെ പെട്ടെന്നാണ്. കര്‍ണാടകയിലെ കൈഗ ടൗണ്‍ഷിപ്പില്‍ നിന്നു പകര്‍ത്തിയ ദൃശ്യം സോഷ്യല്‍മീഡിയ വെബ്‌സൈറ്റായ മാഷബിള്‍ ഇന്ത്യയും ഹഫിങ്ടണ്‍ പോസ്റ്റുമൊക്കെ ഏറ്റെടുത്തതോടെയാണ് വൈറലായി മാറിയത്. എന്നാല്‍ കൈഗക്കാര്‍ക്ക് ഇതൊരു പുതുമയുള്ള കാഴ്ചയല്ലെന്നാണ് കാര്‍വാര്‍ ഫോറസ്റ്റ് റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി എന്‍ നയ്ക ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്. ഇത് രാജവെമ്പാലകള്‍ ഇണചേരുന്ന സമയമാണ്. ഇക്കാലത്ത് അവര്‍ പുറത്തിറങ്ങിനടക്കുന്നത് പതിവ് കാഴ്ചയാണ്. ജലാംശം നഷ്ടപ്പെട്ട നിലയില്‍ കണ്ട രാജവെമ്പാലക്ക് വെള്ളം കൊടുത്ത ശേഷം പാമ്പുപിടിത്തത്തില്‍ പരിചയമുള്ളയാളുടെ സഹായത്തോടെ അതിനെ കാട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു. അല്ലാതെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതുപോലെ വരള്‍ച്ചയല്ല അതിന് കാരണം- അദ്ദേഹം പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.