രഞ്ജിനി ഹരിദാസിന് ഒരുഗ്രന്‍ മറുപടി

നാട്ടില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം തെരുവു നായ്ക്കളും അവയില്‍ നിന്നും രക്ഷ നേടാനുള്ള വഴി കണ്ടെത്തലുമാണ്. കുട്ടികളും മുതിര്‍ന്നവരും കടി വാങ്ങിക്കെട്ടുന്നത് ഒരുപോലെ തുടരുമ്പോള്‍ നായ്ക്കളെ കൊന്നൊടുക്കണമെന്നും അങ്ങനെ ചെയ്യരുതെന്നും പറഞ്ഞുകൊണ്ട് രണ്ട് വിഭാഗങ്ങളും രംഗത്തുണ്ട്. 

തെരുവു നായ്ക്കളെ കൊന്നൊടുക്കുന്നതിന് എതിരെ എല്ലായ്‌പ്പോഴും ഉയര്‍ന്നു നിന്നിട്ടുള്ള ശബ്ദമാണ് രഞ്ജിനി ഹരിദാസിന്റേത്. ടിവി ഷോകളില്‍ തെരുവുനായ വിഷയത്തില്‍ കത്തിക്കയറുന്ന രഞ്ജിനിക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. 

ഒപ്പം തെരുവു നായ്ക്കളെ കൊന്നൊടുക്കുന്നതിന് കേരള സര്‍ക്കാറിനെ കുറ്റപ്പെടുത്തിയ മേനകാഗാന്ധിക്കെതിരെയും ഇവര്‍ സംസാരിക്കുന്നുണ്ട്. ഏതായാലും പെണ്‍കുട്ടിയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented